Thursday, 10 August 2017

ശരീരത്തിലെ കൊളസ്‌ട്രോൾനെ വേരോടെ നിയന്ത്രിക്കാൻ ഒരു അത്ഭുത പാനീയം

ശരീരത്തിലെ കൊളസ്‌ട്രോൾനെ വേരോടെ നിയന്ത്രിക്കാൻ ഒരു അത്ഭുത പാനീയം

കൊളസ്‌ട്രോള്‍ കാരണങ്ങള്‍ പലതുണ്ടാകാം. ഇതില്‍ ഭക്ഷണം മുതല്‍ പാരമ്പര്യവും വ്യായാമക്കുറവും വരെ ഉള്‍പ്പെടും.
നല്ല കൊളസ്‌ട്രോള്‍ കൂട്ടുന്നതും ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതും ഹൃദയാരോഗ്യത്തിന് ഏറെ പ്രധാനവുമാണ്. അല്ലെങ്കില്‍ ബ്ലോക്കുണ്ടായി ഹാര്‍ട്ട് അറ്റാക്ക് വരെയുള്ള പ്രശ്‌നങ്ങള്‍ക്കു സാധ്യതയേറെയാണ്.
കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ പ്രകൃതിദത്ത വഴികള്‍ ഏറെയുണ്ട്. ഇതിലൊന്നാണ് വെളുത്തുള്ളി. ഇതുപയോഗിച്ചുള്ള ഒരു പ്രത്യേക മരുന്ന് കൊളസ്‌ട്രോള്‍ കുറയ്ക്കും. ഇതെക്കുറിച്ചറിയൂ,
ഇഞ്ചി, തേന്‍, വെളുത്തുള്ളി, ആപ്പിള്‍ സിഡെര്‍ വിനെഗര്‍ എന്നിവയുപയോഗിച്ചാണ് ഈ മരുന്നു തയ്യാറാക്കുക.
ഒരു ടീസ്പൂണ്‍ ഇഞ്ചിപ്പൊടി, ഒരു ടീസ്പൂണ്‍ വെളുത്തുള്ളി പേസ്റ്റ്, ഒരു ടീസ്പൂണ്‍ തേന്‍, ഒരു ടീസ്പൂണ്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍ എന്നിവയുപയോഗിച്ചാണ് ഈ മരുന്നു തയ്യാറാക്കുന്നത്.
ഇത് ബ്ലെന്ററിലോ മിക്‌സിയിലോ കൂട്ടിക്കലര്‍ത്തുക. പിന്നീട് 4-5 ദിവസം ഫ്രിഡ്ജില്‍ സൂക്ഷിയ്ക്കുക.
പ്രാതലിനും അത്താഴത്തിനും മുന്‍പായി ഇത് കഴിയ്ക്കാം.
കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ മാത്രമല്ല, ശരീരത്തിന് പ്രതിരോധശേഷി നല്‍കാനും ഈ മരുന്ന് ഏറെ ഫലപ്രദമാണ്.
ഇതിലെ ഇഞ്ചി, വെളുത്തുള്ളി എന്നിവയിലെ ആന്റിഓക്‌സിഡന്റുകള്‍ കൊഴുപ്പു കുറയ്ക്കാന്‍ ഏറെ സഹായകമാണ.് രക്തധമനികളില്‍ കൊഴുപ്പടിഞ്ഞു കൂടുന്നതു തടയാന്‍ ഇവ സഹായിക്കും.
തേന്‍, ആപ്പിള്‍ സിഡെര്‍ വിനെഗര്‍ എന്നിവ തടി കുറയ്ക്കും, കൊഴുപ്പു കുറയ്ക്കും.

No comments:

Post a Comment